അമീര്‍ കപ്പ് ഫൈനല്‍ കാണാനെത്തുമ്പോള്‍ നിരോധിത വസ്തുക്കളില്ലെന്ന് ഉറപ്പാക്കണം

Web Desk
1 Min Read

ദോഹ: അമീര്‍ കപ്പ് ഫൈനലില്‍ അല്‍ സദ്ദും അല്‍ ഗറാഫയും ഇന്ന് വൈകിട്ട് മാറ്റുരക്കുമ്പോള്‍ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ കളി കാണാനെത്തുന്നവര്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

കാണികളുടെ സഹകരണം സുരക്ഷാ ജീവനക്കാര്‍ക്കും അധികൃതര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം എല്ലാവര്‍ക്കും നല്‍കാന്‍ സഹായിക്കുമെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ അറിയിച്ചു.

ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, ചലിക്കുന്നതോ തെന്നിപ്പോവുന്നതോ ആയ എയര്‍ക്രാഫ്റ്റുകള്‍, ബലൂണുകള്‍, ഊതിവീര്‍പ്പിക്കുന്ന പന്തുകള്‍, ലേസര്‍ ഉപകരണങ്ങള്‍, വിളക്കുകള്‍, മെഗാഫോണുകള്‍ പോലെ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങള്‍, പ്രമോഷണലോ കൊമേഴ്‌സ്യലോ ആയ ഇനങ്ങളോ വസ്തുക്കളോ, ഭക്ഷ്യ- പാനീയങ്ങള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍, ഫോട്ടോ- വീഡിയോ ഉപകരണങ്ങള്‍, രാഷ്ട്രീയമോ കുറ്റകരമോ പക്ഷപാതപരമോ ആയ ഇനങ്ങള്‍ തുടങ്ങിയവയൊന്നും സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ല.

Share This Article
Leave a Comment
error: Content is protected !!