റയ്യാന്‍ ടി വിയില്‍ ക്യാമറാമാനായിരുന്ന റഫീഖ് റഷീദ് നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ റയ്യന്‍ ടി വിയില്‍ ക്യാമറാമാനായിരുന്ന റഫീഖ് റഷീദ് നാട്ടില്‍ നിര്യാതനായി. ലിബിയയിലെ അല്‍ അഹ്‌റാര്‍ ടി വിയില്‍ ഫിലിമിംഗ് സൂപ്പര്‍വൈസറായും ബഹറൈന്‍ ടി വിയില്‍ ക്യാമറാമാനായും പ്രവര്‍ത്തിച്ചിരുന്നു.

city exchange

നിരവധി മലയാളം, തെലുങ്ക് സിനിമകളില്‍ ക്യാമറാമാനായും പ്രവര്‍ത്തിച്ചിരുന്നു.

മലയാള സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടിയാണ് പിതാവ്. മതപണ്ഡിതനും എഴുത്തുകാരനും ഗാനരചയിതാവുമായ റഹീം കുറ്റ്യാടി ഭാര്യാ പിതാവാണ്.

ഭാര്യ: നഈമ. മകന്‍: അബ്ദുല്ല.

- Advertisement -
Ad image

കുടുംബ സമേതം ഉംറ നിര്‍വഹിച്ച് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഏതാനും മാസങ്ങളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു.

Share This Article
Leave a Comment
error: Content is protected !!