ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് നാലിന് കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) സംഘടിപ്പിക്കുന്ന 2021- 2022 സ്‌കൂള്‍ ഫിയസ്റ്റയുടെ മൂന്ന് ദിവസങ്ങളയിലായി നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 4ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കോളേജ്  ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റികില്‍ നടക്കും.

city exchange

സബ് ജൂനിയര്‍ (ഗ്രേഡ് 3, ഗ്രേഡ് 5), ജൂനിയര്‍ (ഗ്രേഡ് 6, ഗ്രേഡ് 8), സീനിയര്‍ (ഗ്രേഡ് 9, ഗ്രേഡ് 12) എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായി ഇംഗ്ലീഷിലും അറബിയിലുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഫെബുവരി പതിനെട്ടിന് ശാന്തിനികേതന്‍ സ്‌കൂളില്‍  നടന്ന സ്‌കൂള്‍ ഫിയസ്റ്റയുടെ ഒന്നാംഘട്ട വാര്‍ത്താ വായന മത്സരത്തില്‍നിന്ന് ഓരോ കാറ്റഗറിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഫൈനല്‍ മത്സരങ്ങളും എല്ലാ വിഭാഗങ്ങളിലെയും അറബിക് മത്സരങ്ങള്‍, സംവാദം, വാര്‍ത്താ വായന, കവിതാ പാരായണം, പ്രഭാഷണം എന്നിവയുടെ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് നാലിനും കോളേജ്  ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്  വെച്ച് നടത്തും.

നാല് ഇനങ്ങളിലായി  ആയിരത്തില്‍പരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ ഫിയസ്റ്റയില്‍  മുപ്പതോളം സ്‌കൂളുകളിലെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും പ്രോത്സാഹനം നല്‍കാനുമായി സ്‌കൂള്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 44661213, 33171397.

Share This Article
Leave a Comment
error: Content is protected !!