എന്‍ ടി എസ് ഇ സ്‌കോളര്‍ഷിപ്പ്; കോഴിക്കോടിന് നേട്ടം

Web Desk
1 Min Read

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കോളര്‍ഷിപ്പുകളിലൊന്നായ എന്‍ ടി എസ് ഇ 2021 ഫലം പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോടിനും നേട്ടം. മത്സര പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്ന യുവരാജ് സിംഗ് രാജ് പുരോഹിതും പരീക്ഷ പാസായി സ്‌കോളര്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എഡ്യു ടെക്  സംരംഭമായ ആകാശ് +ബൈജൂസില്‍ നിന്നുള്ള 440 വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടി.

city exchange

നിലവിലെ എന്‍ ടി എസ് ഇ സ്‌കീം അനുസരിച്ച് സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഡോക്ടറല്‍ തലം വരെയും മെഡിസിന്‍, എഞ്ചിനിയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടാം വര്‍ഷം വരെയുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇങ്ങനെ രാജ്യത്ത് പ്രതിവര്‍ഷം  രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. പ്രതിഭകളെ തിരഞ്ഞെടുക്കുന്നത് രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ്.

ഈ വര്‍ഷത്തെ ഫലം അസാധാരണമായതാണെന്നും തങ്ങളുടെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിലൂടെയും കൃത്യമായ പരിശീലനത്തിലൂടെയും മാത്രം സാധ്യമായ വിജയമാണ് സ്‌കോളര്‍ഷിപ്പ് ഫലമെന്നുമാണ് ആകാശ്+ബൈജുസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!