
തിരുവനന്തപുരം:യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: ബി.എസ്.സി. നഴ്‌സിംഗ് . ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് .ഐ . സി. യു, പോസ്റ്റ് പാര്‍ട്ടം,എന്‍.ഐ.സി യു, മെഡിക്കല്‍ സര്‍ജിക്കല്‍ , തീയറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ .വനിതകള്‍ക്ക് മുന്‍ഗണന. പ്രമുഖ ആശുപത്രികളില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 മുതല്‍1 .5 ലക്ഷം രൂപ വരേ.
അപേക്ഷ www.norkaroots.org യില്‍ ഓഗസ്റ്റ് 8 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800425 3939 (ഇന്ത്യയില്‍ നിന്നും ) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

