റിയാസ് കുട്ടമശ്ശേരി സ്മാരക പുരസ്‌ക്കാരം സമ്മാനിച്ചു

Web Desk
1 Min Read

ആലുവ: ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ അറിയാത്തവരാണ് ഭരണഘടനക്കെതിരെ രംഗത്തുവരുന്നതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ബാബു മാത്യു പി ജോസഫ് പ്രസ്താവിച്ചു. പെരിയാര്‍ വിഷന്‍ സംഘടിപ്പിച്ച റിയാസ് കുട്ടമശ്ശേരി അനുസ്മരണ സമ്മേളനവും സ്മാരക പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നത് മൂലമാണ് രാജ്യം മുന്നോട്ടുപോകുന്നത്. ഭരണഘടന അസ്ഥിരപ്പെട്ടാല്‍ രാജ്യത്തിന്റെ സൗഹാര്‍ദവും സമാധാനവും ശക്തിയും ചോര്‍ന്നു പോകുമെന്നതിനാല്‍ ഇത് നിലനിര്‍ത്തേണ്ടത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തൊരുമയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്കെതിരെയുള്ള വെല്ലുവിളി ചെറുക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഐക്യത്തോടെ നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. റഫീഖ് ചൊക്ലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ഇ എം നസീര്‍ ബാബു, ആലുവ മീഡിയ ക്ലബ് പ്രസിഡണ്ട് എം പി ജോസഫ്, കെ സി സ്മിജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഈ വര്‍ഷത്തെ മികച്ച സാമൂഹ ക്ഷേമ പ്രവര്‍ത്തകനുള്ള റിയാസ് കൂട്ടമശ്ശേരി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം 2025 കെ എം കുഞ്ഞുമോന് സമ്മാനിച്ചു. അബ്ദുല്‍ ഖാദര്‍ പേരയില്‍ സ്വാഗതവും ഷാജി കോട്ടേപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!