

ദോഹ: കുവാഖിന്റെ വനിതാ വിഭാഗമായ സ്‌മൈല്‍ കുവാഖിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി മാനസികാരോഗ്യ പരിപാലന ക്ലാസ് സംഘടിപ്പിച്ചു. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോ. തിഷ റേച്ചല്‍ ജേക്കബ് ക്ലാസിന് നേതൃത്വം നല്‍കി.

ചടങ്ങില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി സഫ്രീന ലത്തീഫിനെ ആദരിച്ചു. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള തന്റെ പ്രയാണത്തെക്കുറിച്ച് സഫ്രീന ലത്തീഫ് സദസ്സുമായി സംവദിച്ചു.


ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ധന്‍വിന്‍ ദ്വവികിനെയും പരിപാടിയില്‍ ആദരിച്ചു. റെക്കോര്‍ഡിന് അര്‍ഹനാക്കിയ തന്റെ പ്രകടനം ധന്‍വിന്‍ സ്റ്റേജില്‍ അവതരിപ്പിച്ചു.
വനിതാവേദി പ്രസിഡന്റ് ഷീജ സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജ്യോതി രമേശ് സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി അനുശ്രീ ഗോകുല്‍ നന്ദിയും രേഖപ്പെടുത്തി.

പരിപാടിക്ക് ട്രഷറര്‍ ഖദീജ നൗഷാദ്, ജോയിന്റ് സെക്രട്ടറി ശ്രുതി സൂരജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബേബി മനോജ്, പ്രിയ പ്രവീണ്‍, പ്രിയ പ്രദീപ്, ജിഷ ഗോപാലകൃഷ്ണന്‍, രശ്മി റിജിന്‍, സിനി സന്തോഷ്, ശാന്തിമോള്‍ ഷെറിന്‍, ശ്രീജിഷ ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

