

ദോഹ: മിഡില്‍ ഈസ്റ്റ് റീജിയണിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെത്തിയ ഗ്ലോബല്‍ പ്രസിഡണ്ട് തോമസ് മോട്ടക്കലിന് സ്വീകരണം നല്‍കി.

ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തോമസ് മൊട്ടക്കലിനെ ഖത്തര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട്, വൈസ് ചെയര്‍മാന്‍മാരായ സിയാദ് ഉസ്മാന്‍, സിദ്ധീഖ് പുറായില്‍, മുന്‍ റീജിനല്‍ വൈസ് പ്രസിഡണ്ട് അഡ്വ. സുനില്‍കുമാര്‍, എന്‍ ആര്‍ ഐ ഫോറം കണ്‍വീനര്‍ റഊഫ് കൊണ്ടോട്ടി, വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറി സിമി, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, സോഷ്യല്‍ സര്‍വ്വീസ് അംഗം സിമിചന്ദ്ര, ഡിസാസ്റ്റര്‍ ടാസ്‌ക്‌ഫോര്‍സ് അംഗം ഷംസുദ്ധീന്‍, ജിജി ജോണ്‍, ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ മലയാളി കൗണ്‍സില്‍ നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്കി.

ഐ സി സി മുംബെ ഹാളില്‍ നടന്ന മീറ്റ് വിത്ത് ഗ്ലോബല്‍ പ്രസിഡണ്ട് എന്ന പരിപാടിയില്‍ തോമസ് മോട്ടക്കല്‍ സംസാരിച്ചു. ഡബ്ല്യു എം സി ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ വി എസ് നാരായണന്‍ ഭാരവാഹികളെ പരിചയപ്പെടുത്തി ഖത്തര്‍ പ്രൊവിന്‍സിന്റെ ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് സംസാരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് ഗ്ലോബല്‍ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. അംഗങ്ങളും പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ഐക്യത്തിലധിഷ്്ഠിതമായ കൂട്ടായ്മയാണ് സംഘടനയുടെ ശക്തിയെന്നും ആശക്തിയുടെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സത്ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും
തനിക്ക് നല്കിയ സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് തോമസ് മോട്ടക്കല്‍ പറഞ്ഞു.
ഡബ്ല്യു എം സിയുടെ ഓരോ അംഗവും പ്രസ്ഥാനത്തിന്റെ അംബാസഡരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ ഗ്ലോബല്‍ എന്‍ ആര്‍ ഐ ഫോറം ചെയര്‍മാന്‍ ജോസ് കോലത്ത്, ഖത്തര്‍ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ഗ്ലോബല്‍ പ്രസിഡണ്ടിന്റെ ദോഹ സന്ദര്‍ശനം ഒരു പുത്തന്‍ ഉണര്‍വാണ് ഡബ്ല്യുഎംസി ഖത്തറിന് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ വി എസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട്, ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ എന്നിവര്‍ ചേര്‍ന്ന് ഗ്ലോബല്‍ പ്രസിസണ്ടിന് ഖത്തര്‍ പ്രൊവിന്‍സിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് സാം കുരുവിള നന്ദി പറഞ്ഞു.

