

ദോഹ: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സി പി ഐ സംസ്ഥാന സെക്രട്ടറി യുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ഐ എം സി സി ഖത്തര്‍ കമ്മറ്റി (വഹാബ് വിഭാഗം) അനുശോചനം രേഖപ്പെടുത്തി.

കരുത്തനായ സംഘാടകനും ട്രേഡ് യൂണിയന്‍ നേതാവും എന്നതിനപ്പുറം നിലപാടുകളില്‍ ഉറച്ചു നിന്ന കമ്മ്യൂണിസ്റ്റ്കാരന്‍ കൂടിയായിരുന്നു കാനം. അദ്ദേഹത്തിന്റെ വിയോഗം ഇടതു ജനാധിപത്യ മുന്നണിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്നും ഐ എം സി സി നേതാക്കളായ പി പി സുബൈര്‍, മന്‍സൂര്‍ അഹമദ്, മജീദ് ചിത്താരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
