

ദോഹ: ഖത്തറിലെ മികച്ച റെസ്റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ ടീ ടൈമിന്റെ രാജ്യത്തെ അമ്പത്തിമൂന്നാമത് ശാഖയും പ്രീമിയം വിഭാഗത്തിലെ അഞ്ചാമത് ശാഖയും സല്‍വ റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മാനേജിങ് പാര്‍ട്ടണര്‍മാരായ അബ്ദുല്‍ കരീം, ബഷീര്‍ പരവന്റവിട, സ്വദേശികളായ ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാസര്‍ ജമാല്‍ നാസര്‍ അല്‍കഅബി ഉദ്ഘാടനം നിര്‍വഹിച്ചു.

വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവില്‍ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാള്‍, സിറ്റി സെന്റര്‍, ക്രെസെന്റ് പാര്‍ക്ക്, ലുസൈല്‍ മെറീന എന്നിവിടങ്ങളിലെ മറ്റ് ബ്രാഞ്ചുകള്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചവയാണ്.
