‘മഹാറാണി’പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു; ചിത്രീകരണം ഒക്ടോബര്‍ ഒന്നിന്

Web Desk
1 Min Read

കൊച്ചി: യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യുടെ പൂജയും സ്വിച്ചോണ്‍ കര്‍മവും കൊച്ചിയില്‍ നടന്നു. എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും അന്‍വര്‍ അലിയുടെയും രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

city exchange

ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ചേര്‍ത്തലയില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ക്യാമറ- ലോകനാഥന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുല്ല, കല- സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, ക്രീയേറ്റീവ് കോണ്‍ട്രിബൂട്ടേഴ്സ്- ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്ടര്‍- സാജു പൊറ്റയില്‍ക്കട, റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഹിരണ്‍ മോഹന്‍, പി ആര്‍ ഒ- പി ശിവ പ്രസാദ്, സൗണ്ട് മിക്‌സിങ്- എം ആര്‍ രാജാ കൃഷ്ണന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!