
ദോഹ: ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് അല്‍വതന്‍ സെന്ററില്‍ ഒക്ടോബര്‍ 27ന് വൈകിട്ട് മൂന്നു മണിക്ക് സ്ഥാപകനും ചെയര്‍മാനുമായ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുമാന സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും.

പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ആയിരം റിയാലിന് ആഭരണങ്ങള്‍ വാങ്ങുന്ന ആദ്യ 500 ഉപഭോക്താക്കള്‍ക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ നാണയം സമ്മാനമായി നല്കും. ഓഫര്‍ ഒക്ടോബര്‍ 29 വരെയാണ് നിലവിലുണ്ടാവുക.


ബഹറയിനില്‍ 2000ലാണ് ആദ്യത്തെ ഔട്ട്‌ലെറ്റ് ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആരംഭിച്ചത്. തുടര്‍ന്ന് 2005ലാണ് ഖത്തറില്‍ ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഖത്തറില്‍ 12 ഔട്ട്‌ലെറ്റുകളും ജ്വല്ലറി വര്‍ക്ക്‌ഷോപ്പും ബഹറൈനില്‍ മൂന്ന് ഔട്ട്‌ലെറ്റുകളും ഇന്ത്യയില്‍ ഒരു ഔട്ട്‌ലെറ്റുമുണ്ട്. ദുബൈയിലാണ് പ്രൊക്യുര്‍മെന്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ഖത്തറിലെ ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഔട്ട്‌ലെറ്റുകളില്‍ ഇതുവരെ 18 കാരറ്റ് സ്വര്‍ണാഭരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ പുതിയ ഔട്ട്‌ലെറ്റില്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് ശ്രദ്ധിക്കുന്നത്. അതോടൊപ്പം 18 കാരറ്റ് സ്വര്‍ണവും 24 കാരറ്റ് ശുദ്ധ സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളും മുത്തും അമൂല്യമായ കല്ലുകളും ലഭ്യമാകും.
ഇന്ത്യയില്‍ പുതിയ ശാഖകള്‍ ആരംഭിക്കാനുള്ള പദ്ധതി ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനുണ്ടെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സറഫുദ്ദീന്‍, ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ്, മാര്‍ക്കറ്റിംഗ് ഹെഡ് സമീര്‍ ആദം എന്നിവര്‍ പങ്കെടുത്തു.

