ഷിബിലി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കഴിഞ്ഞ ദിവസം ദോഹയില്‍ നിര്യാതനായ ടീ ടൈം ഗ്രൂപ്പ് മാനേജറും ഖത്തര്‍ മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് അംഗവുമായിരുന്ന മുഹമ്മദ് ഷിബിലിയുടെ അനുസ്മരണ യോഗം ഖത്തര്‍ മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ചു.

city exchange

അല്‍ ഹിലാല്‍ അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഖത്തര്‍ മാസ്റ്റര്‍സ് പ്രസിഡന്റ് ബിജു പി തോമസ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ മാസ്റ്റേഴ്‌സ് ജനറല്‍ സെക്രട്ടറി മുഷ്താക്ക് അജി സ്വാഗതം ചെയ്തു.

ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞ്, കെകെ ഉസ്മാന്‍ ഇന്‍കാസ്, ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ഷറഫ് പി ഹമീദ്, ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സെക്രട്ടറി മുഹമ്മദ് ഷമീന്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ അസീസ്, പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അമീന്‍, തൃശൂര്‍ ജില്ലാ സൗഹൃദവേദി ഫുട്ബാള്‍ ടീം മുഹമ്മദ് റാഫി, മലയാളം 98.6 മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യു കെ എഫ് സി, വാരിയേഴ്‌സ് എഫ് സി, ഖത്തര്‍ മാസ്റ്റേഴ്‌സ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ഖത്തര്‍ മാസ്റ്റേഴ്‌സ് ഫൗണ്ടര്‍ മെമ്പര്‍ ദോഹ അലി നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!