വരും ദിവസങ്ങളില്‍ ഖത്തറില്‍ തണുപ്പ് വര്‍ധിക്കും

Web Desk
1 Min Read

ദോഹ: വരും ദിവസങ്ങളില്‍ ഖത്തറില്‍ തണുപ്പ് ശക്തമാകുമെന്നും കൂടുതല്‍ മേഘങ്ങള്‍ രൂപപ്പെടുമെന്നും പുലര്‍ച്ചയോടെ മൂടല്‍മഞ്ഞുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പിന്റെ അപ്‌ഡേറ്റില്‍ പറയുന്നു.

city exchange

ഡിസംബര്‍ 20ന് ‘നജ്ം അല്‍-കല്‍ബ്’ നക്ഷത്രം (‘അന്റാരെസ്, സ്‌കോര്‍പിയന്‍ നക്ഷത്രത്തിന്റെ ഹൃദയം എന്നും അറിയപ്പെടുന്നു) ഉദിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്നും അറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഇത് യെമന്‍ നക്ഷത്രങ്ങളില്‍ ഒന്നായും ശൈത്യകാലത്തെ രണ്ടാമത്തെ നക്ഷത്രമായ ‘മുര്‍ബാനിയ’യായും കണക്കാക്കപ്പെടുന്നു.

വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയും ഏറ്റവും കുറഞ്ഞ പകലും ഡിസംബര്‍ 21 ശനിയാഴ്ചയായിരിക്കും. അതിനുശേഷം രാത്രിയെ അപേക്ഷിച്ച് പകലിന്റെ ദൈര്‍ഘ്യം ക്രമേണ വര്‍ധിക്കും.

- Advertisement -
Ad image

വാരാന്ത്യത്തില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!