നിയമലംഘനം: ദേശീയ ദിനത്തില്‍ 600 വാഹനങ്ങള്‍ പിടിച്ചെടുത്തു; 155 പേരെ അറസ്റ്റ് ചെയ്തു

Web Desk
1 Min Read

ദോഹ: ദേശീയ ദിനാഘോഷത്തിനിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നടത്തിയതിന് വിവിധ രാജ്യക്കാരായ 65 പേരും പ്രായപൂര്‍ത്തിയാകാത്ത 90 പേരും ഉള്‍പ്പെടെ 155 പേരെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍മാരുടെ നിയമവിരുദ്ധ പെരുമാറ്റത്തെ തുടര്‍ന്ന് 600 വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

city exchange

സുരക്ഷ, ക്രമസമാധാനം, പൊതു ധാര്‍മ്മികത എന്നിവ നിലനിര്‍ത്തുന്നതിന് പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കാനുള്ള ചട്ടക്കൂടിനുള്ളില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയ ദിനാഘോഷത്തിനിടെ നിയമവിരുദ്ധമായ പെരുമാറ്റങ്ങള്‍ നടത്തിയതിനാണ് മന്ത്രാലയം അറസ്റ്റ് ചെയ്തത്. സോപ്പ് സ്‌പ്രേകളും റബ്ബര്‍ ബാന്‍ഡുകളും ഉപയോഗിച്ച് വഴിയാത്രക്കാരെ ആക്രമിക്കുക, അപമര്യാദയായി പെരുമാറുക, കാറുകളുടെ മുകളില്‍ കയറുക, വാഹനങ്ങളുടെ ഡോറുകള്‍ തുറക്കുക, വാഹനങ്ങളുടെ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിനു പുറമേ അവരുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കി നീങ്ങുക തുടങ്ങിയവയാണ് പലരും ചെയ്ത കുറ്റങ്ങള്‍.

നിയമലംഘകരായ 65 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

പിടിച്ചെടുത്ത 600 വാഹനങ്ങളും വാഹനത്തിന്റെ സവിശേഷതകള്‍ മാറ്റിയതിനോ പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതോ വാഹനമോടിക്കുമ്പോള്‍ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ അലങ്കാര മാര്‍ഗങ്ങള്‍ ഉപയോഗിച്ചതിനും ഉള്‍പ്പെടെയുള്ള ലംഘനങ്ങളാണ് നടത്തിയത്. നിയമലംഘകര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണ്.

- Advertisement -
Ad image

നിയമങ്ങളും പൊതു ധാര്‍മ്മികതയും പാലിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്ന ആഭ്യന്തര മന്ത്രാലയം സമൂഹത്തിന് അന്യമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അധികാരികള്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!