എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കലംകാരി വിമാന പശ്ചാത്തലത്തില്‍ ശിവമണിയുടെ കലാപ്രകടനം

Web Desk
1 Min Read

ഹൈദരബാദ്: ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ മേളയായ വിങ്‌സ് ഇന്ത്യയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ കലംകാരി വിമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത താളവാദ്യകാരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ശിവമണിയുടെ കലാപ്രകടനം.

city exchange

കലംകാരി ടെയില്‍ ആര്‍ട്ടോടു കൂടിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനത്തില്‍ നിന്ന് സൂട്ട്‌കേസില്‍ താളം പിടിച്ചുകൊണ്ട് ഇറങ്ങിവന്ന ശിവമണി ആദ്യം ഡ്രമ്മിലേക്കും പിന്നീട് ചെണ്ട, തിമില, ഇടയ്ക്ക തുടങ്ങിയ കേരളീയ താളവാദ്യങ്ങളിലേക്കും കൊട്ടിക്കയറി. വിവിധ ഇന്ത്യന്‍ താളവാദ്യങ്ങളും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ദര്‍ബുക്കയും മിര്‍വാസും സിംഗപ്പൂരില്‍ നിന്നുള്ള ഗോങ്ങും മുതല്‍ വിമാനത്തിന്റെ സ്റ്റെപ് ലാഡറിന്റെ കൈപിടിയില്‍ വരെ ശിവമണി താളം മുഴക്കി.

Share This Article
Leave a Comment
error: Content is protected !!