

ദോഹ: ഖത്തറിലെ വിവിധ കലാകാരന്മാരുടെ പരിപാടികളുമായി ഖത്തറിലെ അര്‍ജന്റീന ഫാന്‍സ്. അയ്യായിരത്തോളം പേരാണ് ആസ്‌പെയര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ പങ്കെടുത്തത്. അര്‍ജന്റീനയുടെ ഖത്തറിലെ അംബാസഡര്‍ മാര്‍സെലോ ഫാബിയാന്‍ ഗിലാര്‍ദോനി പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പ് പങ്കെടുക്കുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.


അര്‍ജന്റീനയുടെ ഭാഗത്തു നിന്നും ഫാന്‍സ് പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഖത്തറിലെ സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അന്‍പത് റിയാല്‍ എന്‍ട്രി ഫീയുള്ള പരിപാടിയില്‍ ടി ഷര്‍ട്ട്, ഭക്ഷണം എന്നിവ നല്കിയിരുന്നു.
