

അങ്കമാലി: എല്‍ ഡി എഫിന്റെ അഴിമതി ദുര്‍ഭരണത്തിനെതിരെ കേരള വ്യാപകമായി യു ഡി എഫ് നടത്തിയ ജനജാഗ്രത സദസ്സിന്റെ ഭാഗമായി യു ഡി എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഴിമതി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. ബെന്നി ബഹനാന് എം പി ഉദ്ഘാടനം ചെയ്തു.

എ ഐ ക്യാമറയിലെ അഴിമതി, കെ ഫോണ്‍ അഴിമതി, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നത പഠനത്തിന് പ്രവേശനം നേടുക, വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കലാലയങ്ങളില്‍ അധ്യാപിക പ്രവേശനത്തിന് ശ്രമിക്കുക എന്നിങ്ങനെ അഴിമതിയുടേയും അരാജകത്വത്തിന്റേയും ഏജന്റായി കേരളം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.

ദുര്‍ഭരണത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്ന് പോരാടണം. ദുര്‍ഭരണത്തില്‍ നിന്നുമുള്ള സമ്പൂര്‍ണ്ണ മുക്തിയാവണം നമ്മുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ചെയര്മാന് ബേബി വി മുണ്ടാടന്‍, കണ്‍വീനര്‍ മാത്യു തോമസ്, മുന്‍ എം എല്‍ എ പി ജെ ജോയ്, കെ പി ബേബി, സെബി കിടങ്ങന്‍, സാംസണ് ചാക്കോ, ബൈജു മേനാച്ചേരി, പി വി ജോസ്, പി വി സജീവന്, കെ എസ് ഷാജി, കെ വി ജേക്കബ്, ചന്ദ്രശേഖര വാര്യര്‍, ജോര്‍ജ്ജ് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

