
ആലുവ: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാത്ത ഇടതു സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് പിക്കറ്റു ചെയ്ത് അറസ്റ്റ് വരിച്ചുകൊണ്ട് ആഗസ്റ്റ് 10നു സമരം നടത്തുമെന്നു കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി പറഞ്ഞു. കെ എസ് എസ് പി എ എറണാകുളം ജില്ലാ കമ്മിറ്റി യോഗം ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ വി മുരളി.

പെന്‍ഷന്‍ ആനുകൂല്യങ്ങളും 15 ശതമാനം ഡി എ കുടിശ്ശികയും ഉള്‍പ്പെടെ ലഭിക്കാനുള്ള സാഹചര്യത്തില്‍ നിരന്തര പ്രക്ഷോഭ സമരത്തിലാണ് കെ എസ് എസ് പി എ. മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി ഗോപി ആവശ്യപ്പെട്ടു. പ്രായമായ പെന്‍ഷന്‍ക്കാരെ ബുദ്ധി മുട്ടിക്കുന്ന സര്‍ക്കുലറുകള്‍ ഇറക്കി പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ്ജ് പി എബ്രഹാം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എ ഡി റാഫേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എ അലികുഞ്ഞ്, സംസ്ഥാന- ജില്ലാ ഭാരവാഹികളായ വി ടി പൈലി, ടി എസ് രാധാമണി, വി എ അനന്തന്‍ മാസ്റ്റര്‍, രാജശേഖരന്‍പിള്ള, കെ സി ജോസ്, റജീന, അഫ്‌സലന്‍, പി വി രാജീവന്‍, സേതുമാധവന്‍, സുരേഷ്ബാബു, കെ എസ് രാധാകൃഷ്ണ പിള്ള, എന്‍ ഐ അഗസ്റ്റിന്‍, ഒ എം തങ്കച്ചന്‍, ഇ സി ജോര്‍ജ്ജ്, ജോര്‍ജ്ജ് തോമസ്, ഡൊമിനിക്ക് തോമസ്, ലോഹിതാക്ഷന്‍, പി രാജീവ്, സി കെ സക്കീര്‍ ഹുസൈന്‍, ജി ജയകുമാര്‍, ബാബുപോള്‍, പി ജി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
