പ്രതീക്ഷയോടെ വരാന്‍ ഇന്നാട് ബാക്കിയുണ്ട്; കെ കെ ശൈലജയെ ചേര്‍ത്തു പിടിച്ച് കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

Web Desk
1 Min Read

വടകര: ഷാഫി പറമ്പിലിനു മുന്നില്‍ പരാജയം സമ്മതിച്ച കെ കെ ശൈലജ ടീച്ചറെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് കെ കെ രമ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. എം എല്‍ എ പോസ്റ്റിട്ട് ചുരുങ്ങിയ സമയത്തിനകം നെറ്റിസണ്‍സ് പോസ്റ്റ് ഏറ്റെടുത്തു.

city exchange

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിതെന്നും ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരേയും കളിയാക്കി വിടാനാവില്ലെന്നും ചേര്‍ത്ത് പിടിച്ച് യാത്രയാക്കുന്നുവെന്നും പോസ്റ്റില്‍ കെ കെ രമ പറയുന്നു.

കെ കെ രമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ചിരി മായാതെ മടങ്ങൂ ടീച്ചര്‍..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ
മടങ്ങാവൂ??..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ കെ രമ

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!