

ദോഹ: ലോകസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും നടത്തിയ മുന്നേറ്റം കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ മതേതര നിലപാടുകളുടെ വിജയമാണെന്നും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുഖത്തേറ്റ അടിയാണെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് മുക്തഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബി ജെ പിക്ക് ഭാരതത്തിലെ ജനങ്ങളുടെ മറുപടിയാണ് ഈ തെരെഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് നല്കിയ വിജയം.

ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍
രാഹുല്‍ ഗാന്ധി നടത്തിയ ചരിത്ര പ്രസിദ്ധമായ ഭാരത് ജോഡോ യാത്രയും ഭാരത് ന്യായ് യാത്രയും
കോണ്‍ഗ്രസ്സിന്റേയും ഇന്ത്യാമുന്നണിയുടേയും തിരിച്ചുവരവിനും മുന്നേറ്റത്തിനും കാരണമായെന്നും
കേരളത്തിലെ ഇടതു ഭരണത്തേയും ഇടതുമുന്നണിയേയും ജനം വീണ്ടും തള്ളിക്കളഞ്ഞുകൊണ്ട് യു ഡി എഫിന് കൊടുത്ത ജനവിധിയില്‍ ഭരണവിരുദ്ധവികാരം കൂടി പ്രതിഫലിക്കുന്നതാണെന്നും ഇന്‍കാസ് ജനറല്‍ സെക്രട്ടറി ഓര്‍മിപ്പിച്ചു.
അതോടൊപ്പം യു പിയിലും പഞ്ചാബിലും ഹരിയാനയിലും ഉള്‍പ്പെടെ ഇതിന് മുന്‍പ് ഇല്ലാത്ത താഴെ തട്ടിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. കെ സി വേണുഗോപാല്‍ എന്ന സംഘടന ചുമതല ഉള്ള ജനറല്‍ സെക്രട്ടറിയുടെ, ഇന്ത്യ മുന്നണിയുടെ ഈ അമരക്കാരന്റെ കഠിന പരിശ്രമവും പ്രതിബദ്ധതയും അഭിനന്ദനം അര്‍ഹിക്കുന്നു എന്നും അറിയിച്ചു.
ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരാന്‍ ജനങ്ങള്‍ നല്കിയ ഈ വലിയ പിന്തുണ കോണ്‍ഗ്രസ്സിനും യു ഡി എഫിനും വലിയ ഊര്‍ജ്ജം പകരുമെന്നും ശ്രീജിത്ത് പറഞ്ഞു.
വന്‍ഭൂരിപക്ഷത്തിന് ജനങ്ങള്‍ തോല്പിച്ച എല്‍ ഡി എഫിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ല.
ഒ ഐ സി സി ഇന്‍കാസിന്റെ പ്രവര്‍ത്തകരും നേതാക്കളും ജില്ലാ കമ്മിറ്റികളും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി ഖത്തറിലും നാട്ടിലെത്തിയും തങ്ങളുടെ മണ്ഡലങ്ങളില്‍ തുടര്‍ച്ചായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയത്തിന് വേണ്ടി ഏറെ സഹായിച്ചതായും അവരോടുള്ള നന്ദിയും ഈയവസരത്തില്‍ രേഖപ്പെടുത്തുന്നതായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറികൂടിയായ ശ്രീജിത്ത് എസ് അറിയിച്ചു.

