രാമന്തളിയില്‍ വിജയാഹ്ലാദ പ്രകടനം

Web Desk
1 Min Read

രാമന്തളി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി നേടിയ വിജയത്തില്‍ രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി വിജയാഹ്ലാദം രേഖപ്പടുത്തിക്കൊണ്ട് പ്രകടനം നടത്തി. മുസ്‌ലിം ലീഗ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനം പുന്നക്കടവ് പാലത്തിനു സമീപത്തിലൂടെ കൊട്ടം കുളങ്ങര തെക്ക വടക്കെക്കൊവ്വലുകള്‍ താണ്ടി ലീഗ് ഹൗസില്‍ സമാപിച്ചു. രാഹുല്‍ ഗാന്ധിക്കും കാസര്‍ക്കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താനും വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രകടനം.

city exchange

ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, പി പി മുഹമ്മദലി, പി ഹമീദ് മാസ്റ്റര്‍, യു അബ്ദുറഹിമാന്‍, കോച്ചന്‍ അബ്ദുല്ല, മുണ്ടക്കാല്‍ ഇബ്രാഹിം, പി പി സുലൈമാന്‍ ഹാജി, ഒ എം അബ്ദുല്‍ സലാം, പി എസ് ഷാനിദ്, എം സി റിയാസ്, പി കെ ഫസീല്‍, നസീര്‍ രാമന്തളി, റഫീഖ് കെ കെ ഇസ്മായില്‍, സമീര്‍ അമീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കരിമരുന്നു പ്രയോഗവും മധുര വിതരണവും നടത്തി.

Share This Article
Leave a Comment
error: Content is protected !!