ഹൃദയ വേദന ബാക്കിയാക്കി ഹുദ ഷൗഖിയ മടങ്ങി

Web Desk
1 Min Read

ദോഹ: സ്നേഹം കണ്ണീർത്തുള്ളികളായി കവിൾത്തടങ്ങളിലും മേഘം മഴയായി ഭൂമിയിലും പെയ്ത ദിനത്തിൽ ഹുദ ഷൗഖിയയ്ക്ക് മണ്ണിലേക്ക് മടക്കം. ദോഹയിൽ നിര്യാതയായ ഒൻപതുകാരി ഹുദ ഷൗഖിയുടെ മയ്യിത്ത് ഇരിട്ടി പുന്നാട് ജന്മനാട്ടിൽ ഖബറടക്കി.

city exchange

ഖത്തർ എയർവെയ്സ് വിമാനത്തിൽ പുലർച്ചെ കോഴികോട് എത്തിയ മയ്യിത്ത് എസ് വൈ എസ് സാന്ത്വന വിഭാഗത്തിന്റെ ആംബുലൻസിലാണ് നാട്ടിലെത്തിച്ചത്.

ഖത്തര്‍ ഐ സി എഫ് അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകളാണ് ഹുദ ഷൗഖിയ. മയ്യിത്ത് നാട്ടിലെത്തിക്കാൻ ഖത്തർ ഐ സി എഫ് നേതാക്കളും പ്രവർത്തകരുമാണ് രംഗത്തുണ്ടായിരുന്നത്.

ഖത്തർ ഐ സി എഫ് പ്രസിഡന്റ് പറവണ്ണ അബ്ദു റസാഖ് മുസല്യാർ, ശംസുദ്ധീൻ സഖാഫി, മൊയ്തു ബാഖവി വയനാട്, വെൽഫെയർ വിഭാഗം സെക്രട്ടറി നൗഫൽ മലപ്പട്ടം, ഹുസൈൻ കെ ആറളം, എസ് വൈ എസ് ജില്ലാ നേതാക്കളായ സഹദ് തങ്ങൾ ഇരിക്കൂർ, ജില്ലാ പ്രസിഡണ്ട് റഷീദ് സഖാഫി മൊരുവമ്പായി, ഷാജഹാൻ മിസ്ബാഹി, ഐ സി എഫ് നേതാകളായ യക്കൂബ് സഖാഫി, സ്വാദിഖ് ഇർഫാനി തുടങ്ങിയവർ അനന്തര നടപടികൾക്ക് നേതൃത്വം നൽകി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!