

ദോഹ: ആറു മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിക്ക് നിര്യാതനായി. കട്ടിപ്പാറ മാണിക്കുന്ന് ഹൗസില്‍ അബ്ദുല്‍ അസീസ് മുഹ്യുദ്ദീന്‍ (60) ആണ് മരിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തറില്‍ മറവുചെയ്യുമെന്ന് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അല്‍ ഇഹ്സാന്‍ അറിയിച്ചു.

ഭാര്യ: നഫീസ. പിതാവ്: മുഹ്യുദ്ദീന്‍. മാതാവ്: മറിയം.

