Connect with us

Community

ഗള്‍ഫ് പ്രവാസികളുടെ വിഷയങ്ങള്‍ ഉന്നയിച്ച് വിദേശകാര്യമന്ത്രിക്ക് നിവേദനം നല്‍കി

Published

on


ഭുവനേശ്വര്‍: പതിനെട്ടാമത് പ്രവാസി ഭാരത് ദിവസില്‍ ഗള്‍ഫ് പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേണ്‍ റീജിണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീര്‍ നിവേദനം നല്‍കി.

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ വെല്‍ഫെയര്‍ കാര്യങ്ങളിലെ കാര്യക്ഷമത, ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കല്‍, വിമാന യാത്ര നിരക്കിലെ അമിതമായ കൊള്ള അവസാനിപ്പിക്കുന്നതിനു റെഗുലേറ്ററി അതോറിറ്റി, വിവിധ സാങ്കേതിക വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് ലീഗല്‍ സെല്‍, പുനരധിവാസത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിവിധ പദ്ധതികള്‍, സാങ്കേതിക പരിജ്ഞാനം കൈവരിച്ച പ്രവാസികള്‍ക്ക് ജോലിയില്‍ സംവരണം, ഉന്നത വിദ്യാഭ്യാസത്തിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സാനിധ്യം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള എന്‍ ആര്‍ ഐ യൂണിവേഴ്‌സിറ്റി സ്ഥാപിക്കല്‍, ആരോഗ്യ- സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കല്‍, പുതിയ കാലഘട്ടത്തിലെ ആവശ്യങ്ങള്‍ മനസിലാക്കിയുള്ള ജോബ് മാപ്പിങ്ങും പരിശീലനവും, റിക്രൂട്ട്‌മെന്റ് നടപടികളിലെ ന്യൂനതകള്‍ പരിഹരിച്ച് തട്ടിപ്പുകള്‍ അവസാനിപ്പിക്കല്‍, ഫാം ഡി ഉള്‍പ്പെടെ വിവിധ ഡിഗ്രികളുടെ പ്രത്യകിച്ച് മെഡിക്കല്‍ ബിരുദങ്ങള്‍ സൗദിയില്‍ അംഗീകാരം ലഭ്യമാക്കല്‍, പ്രവാസി വോട്ടവകാശം തുടങ്ങിയ 16 ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉണ്ടായിരുന്നത്.

കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുന്നതിനു ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

റിയാദില്‍ നിന്നുള്ള പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ. സയ്ദ് അന്‍വര്‍ ഖുര്‍ഷിദ്, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊടുക്കാട്, റസാഖ് പൂക്കോട്ടുംപാടം (ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി) തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.


error: Content is protected !!