എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി വെഫി ടെക് ട്രീ ഏകദിന ശില്‍പശാല സമാപിച്ചു

Web Desk
1 Min Read

കോഴിക്കോട്: വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല സമാപിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്കുള്ള വിവിധ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്താനായി വിദഗ്ദരുടെ നേതൃത്വത്തില്‍ നടന്ന ടെക് ട്രീ മീം എജുടെക് സി ഇ ഒ
ഡോ. ഇ എം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

city exchange

‘അക്കാദമിക് റിസര്‍ച്ച്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഷഫീഖ് ബുസ്താന്‍, സി എം സാബിര്‍ സഖാഫി, മുഹമ്മദ് മുദസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് എന്‍ ഐ ടി റിസര്‍ച്ച് സ്‌കോളര്‍ മുഹമ്മദ് നിയാസ് മോഡറേറ്ററായിരുന്നു.

സ്വകാര്യ മേഖലയിലെ ജോലി അവസരങ്ങളും പ്രമോഷനും സംബന്ധിച്ച് നടന്ന സെഷനില്‍ ഇന്റെല്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ സി മുഹമ്മദ് യാസീന്‍ സംസാരിച്ചു.

- Advertisement -
Ad image

സംരംഭകത്വം, സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍, എന്നീ വിഷയങ്ങളില്‍ ലെസ്റ്റോറ ടെക്‌നോളജീസ് സി ഇ ഒ ഫ്രല്‍ബിന്‍ റഹ്മാന്‍, എന്‍ എല്‍ സി ഇന്ത്യ ലിമിറ്റഡ് എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ പി അബ്ദുല്‍ ഹസീബ് എന്നിവര്‍ നേതൃത്വം നല്‍കി.

എം പി മുഹന്നദ്, സി കെ എം റഫീഖ്, അബ്ദുല്ല ബുഖാരി എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!