ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ‘നോട്ടെക്ക്’ എക്‌സ്‌പോ മാര്‍ച്ച് 25ന്

Web Desk
1 Min Read

ദോഹ: പ്രവാസി വിദ്യാര്‍ഥികളിലും യുവാക്കളിലും സാങ്കേതിക വൈജ്ഞാനിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും’നോട്ടെക്ക്’എന്ന പേരില്‍ നോളജ് ആന്‍ഡ് ടെക്നോളജി എക്‌സ്‌പോ സംഘടിപ്പിക്കുന്നു.

city exchange

മനുഷ്യന്റെ ദൈനദിന ജീവിതത്തിലും പഠന- തൊഴില്‍ രംഗത്തും ഉപകരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന സംരംഭങ്ങളുടെയും സാധ്യതകളുടെയും ചര്‍ച്ചയും പ്രദര്‍ശനവും നോട്ടെക്കില്‍ നടക്കും. പ്രൊഫഷനല്‍ രംഗത്തെ നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന പവലിയനുകള്‍, സയന്‍സ് എക്‌സിബിഷന്‍, അവയര്‍നസ് ടോക്ക്, കരിയര്‍ ഫെയര്‍, വിവിധ മത്സരങ്ങള്‍ എന്നിവയും അരങ്ങേറും.

കരിയര്‍ സപ്പോര്‍ട്ട്, സയന്‍സ് എക്സിബിഷന്‍, ജോബ് ഫെയര്‍, പ്രൊജക്ട് ലോഞ്ച്, കോഡിങ്, കെ ടോക്ക്‌സ് തുടങ്ങി വിവിധ സെഷനുകളില്‍ പഠനവും പ്രദര്‍ശനവും നോട്ടെക്ക് എക്‌സ്‌പോയിലുണ്ടാകും. ഈ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ യുവ ഗവേഷകര്‍ക്ക് നോട്ടെക് അവസരം നല്‍കും. ബിസിനസ് സംരഭകര്‍ക്ക് പുതിയ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തി ലോഞ്ച് ചെയ്യുന്നതിനും വിദ്യാര്‍ഥികള്‍ക്ക് വര്‍ക്കിങ് മോഡലുകള്‍ തയ്യാറാക്കി പ്രദര്‍ശിക്കുന്നതിനും നോട്ടെക്കില്‍ അവസരമുണ്ട്.

- Advertisement -
Ad image

മാര്‍ച്ച് 25ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെ മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂളിലാണ് ഖത്തര്‍ നാഷനല്‍ നോട്ടെക് അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!