ഐ സി എഫ് മീലാദ് കാമ്പയിന്‍ വിളംബരം നാളെ

Web Desk
1 Min Read

മനാമ: ഖല്‍ബിലുണ്ട് എന്റെ നബി (സ) എന്ന ശീര്‍ഷകത്തില്‍ ആഗസ്ത് 10 മുതല്‍ സെപ്തംബര്‍ 20 വരെ നടക്കുന്ന ഐ സി എഫ് മീലാദ് ക്യാമ്പയിന്‍ വിളംബരവും ചിത്താരി ഹംസ മുസ്ല്യാര്‍ അനുസ്മരണവും നാളെ രാത്രി എട്ടിന് റിഫ സുന്നി സെന്ററില്‍ നടക്കും.

city exchange

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ഇന്റര്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും.

കാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്ലിസ്, സ്‌നേഹസംഗമം, മിഡ്‌നൈറ്റ് ബ്ലൂം, മാസ്റ്റര്‍ മൈന്‍ഡ്, ഡെയ്‌ലിക്വിസ്സ്, മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ എന്നിവ വിവിധ ഘടകങ്ങളില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!