
രാമന്തളി: രാമന്തളി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്റര്‍ വടക്കുമ്പാടിന് പുതിയ കെട്ടിടത്തിന് വേണ്ടി നാഷണല്‍ ഹെല്‍ത്ത് എന്‍ജിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.

കഴിഞ്ഞ 20 വര്‍ഷങ്ങളായി മുന്‍പ് നല്കിയ സ്ഥലത്തേക്ക് ഗതാഗത സൗകര്യം ഇല്ല എന്ന സാങ്കേതികത്വം പറഞ്ഞ് നിന്നുപോയതിനെ തുടര്‍ന്ന് ശാഖാ മുസ്ലിം ലീഗിന്റെ നിരന്തരമായ ഇടപെടലുകളാണ് വടക്കുമ്പാടുള്ള ആ ബാലവൃദ്ധം ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്.
55.5 ലക്ഷം അനുവദിച്ചതിനെ തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന് കണ്ണൂര്‍ നിന്നും എന്‍ജിനീയര്‍മാരായ ശ്രീഹാസ്, അല്‍താഫ്, ബ്ലോക്ക് പി ആര് ഒ മനീഷ് വി വി എന്നിവര്‍ ,പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചു പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.

ആരോഗ്യ, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററിന്റെ കീഴില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, മിഡ് ലെവല്‍ സൂപ്പര്‍ വൈസര്‍ എന്നിവരുടെ സേവനം ലഭ്യമായി യിരിക്കും. 1, 2, 3, 4, 18 എന്നീ അഞ്ചു വാര്‍ഡുകളിലു ള്ളവര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകള്‍, ഗര്‍ഭിണികള്‍ക്കുള്ള സേവനങ്ങള്‍, ആഴ്ചയില്‍ 2 ദിവസങ്ങളില്‍ ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഉണ്ടായിരിക്കും.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി ദിനേശന്, മെമ്പര്‍ ചന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി വി ഉമേഷ്, ജൂനിയര്‍ എച്ച് ഐമാരായ എം ശൈലജ, എം എം എല്‍ എസ് പി ഗോപിക, ശാഖാ മൂസ്റ്റിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്, ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ യു അബ്ദുല്‍ റഹ്മാന്, മുസ്ലിം ലീഗ് ശാഖ ഖജാഞ്ചി പി പി സുലൈമാന്‍ ഹാജി, വൈസ് പ്രസിഡന്റ് കൊച്ചന് അബ്ദുല്ല, സെക്രട്ടറിമാരായ കെ വി അബൂബക്കര്‍, പി അബ്ദുല്‍ ജബ്ബാര്‍, പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഒ എം അബ്ദുല്‍ സലാം, ആര് എം വൈ സി നേതാക്കളായ കുടുക്കില്‍ ഇബ്രാഹിം, യു കെ അബ്ദുല്‍ അസീസ്, പി കെ ഹസ്സന്, ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ചിറയില്‍ അഷ്റഫ്, മൂന്നാം വാര്‍ഡ് ജനറല്‍ സെക്രട്ടറി കെ കെ ഗഫൂര്‍, പരിസരവാസികളായ കുഞ്ഞിരാമന്, അമാന ഇന്‍വെസ്മെന്റ് ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സെന്ററിന് വേണ്ടി നല്കിയ സ്ഥലത്തിന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും വ്യക്തികളും റോഡിനു വേണ്ടി സ്ഥലം വിട്ടു നല്കി.
വടക്കുമ്പാട് മൂന്നാം വാര്‍ഡിലുള്ള കൊട്ടം കുളത്തിനു സമീപം അമാന ഇന്വെസ്റ്റ്മെന്റ്ഗ്രൂപ്പ് വടക്കുമ്പാട് സെന്ററിന് വേണ്ടി സൗജന്യമായാണ് സ്ഥലം നല്‍കിയതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

