ഐ സി എഫ് മനാമ റീജിയന്‍ മീലാദുന്നബി സ്വാഗത സംഘം രൂപീകരിച്ചു

Web Desk
1 Min Read

മനാമ: ഐ സി എഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മനാമ റീജിയന്‍ കമ്മിറ്റിയ്ക്ക് കീഴില്‍ ‘ഖല്‍ബിലുണ്ട് എന്റെ നബി (സ)’ എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. സെപ്റ്റംബര്‍ നാലിന് മനാമ കെ എം സിസ ി ഹാളില്‍ നടക്കുന്ന വിപുലമായ മീലാദ് സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

city exchange

മനാമ സുന്നി സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷനില്‍ 101 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. ഭാരവാഹികളായി അബൂബക്കര്‍ ലത്ത്വീഫി (ചെയര്‍മാന്‍), ഖാസിം വയനാട് (ജനറല്‍ കണ്‍വീനര്‍), അബ്ദുസ്സലാം പെരുവയല്‍ (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുറഹീം സഖാഫി, അഷറഫ് രാമത്ത്, സലീം മൂവാറ്റുപുഴ, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ഷമീര്‍ പന്നൂര്‍, അബ്ദുറഹ്മാന്‍ ഫാദില്‍, അബ്ദുല്‍ റഷീദ് ഗഫൂള്‍, ഷഫീഖ് പൂക്കയില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം സമിതി ഹുസൈന്‍ സഖാഫി (ചെയര്‍മാന്‍) അസീസ് ചെറുമ്പ (കണ്‍വീനര്‍), പബ്ലിസിറ്റി ആന്റ് മീഡിയ- ഷഫീഖ് സഖാഫി (ചെയര്‍മാന്‍), അഫ്‌സല്‍ ഒറ്റപ്പാലം (കണ്‍വീനര്‍), ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ്- ഫിറോസ് മാഹി (ചെയര്‍മാന്‍), അഷ്‌റഫ് എംബസി (കണ്‍വീനര്‍), സ്റ്റേജ്, സൗണ്ട് ആന്റ് ഡെക്കറേഷന്‍ ദാവൂദ് ബുദയ്യ (ചെയര്‍മാന്‍), അബ്ദുല്‍ കരിം സിറ്റി (കണ്‍വീനര്‍) എന്നിവരേയും വളണ്ടിയര്‍ ക്യാപ്റ്റനായി ജസീല്‍ ജിദാഹഫ്‌സിനെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!