യാ നൂറെ മാപ്പിളപ്പാട്ട് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: പ്രവാസി എഴുത്തുകാരന്‍ പരീതുപിള്ള ആലുവയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ മാപ്പിളപ്പാട്ട് ആല്‍ബം ‘യാ നൂറെ’യുടെ പോസ്റ്റര്‍ പ്രകാശനം നടന്നു. ദോഹയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗാനരചയിതാവായ കുഞ്ഞബ്ദുല്ല ചാലപ്പുറം ആണ് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.

city exchange

ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് അന്‍വര്‍ അമന്‍ ആണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ സക്കീര്‍ ആലുവയാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ വരികളും വ്യത്യസ്ത സംഗീതശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന മാപ്പിളപ്പാട്ടായിരിക്കും ‘യാ നൂറെ’യെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അറുന്നൂറിലധികം ഗാനങ്ങള്‍ രചിച്ച പ്രവാസി ഗാനരചയിതാവാണ് പോസ്റ്റര്‍ പ്രകാശനം ചെയ്ത കുഞ്ഞബ്ദുല്ല ചാലപ്പുറം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ‘പോറ്റിയെ’…..എന്ന തെരഞ്ഞെടുപ്പ് ഗാനത്തിന്റെ രചയിതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.

പി പ്ലസ് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ‘യാ നൂറെ’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!