പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീറിന് സ്വീകരണം നല്‍കുന്നു

Web Desk
1 Min Read

ദോഹ: കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും ലോകകേരളസഭ അംഗവും ഖത്തറിലെ കലാ- സാംസ്‌കാരിക- സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ എം സുധീറിന് സംസ്‌കൃതിയുടെയും ലോക കേരള സഭ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഖത്തറിലെ പ്രവാസി സമൂഹം സ്വീകരണം നല്‍കുന്നു.

city exchange

ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് അബുഹമൂറിലെ ഐ സി സി അശോകാ ഹാളില്‍ നടക്കുന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും
മുന്‍ എം എല്‍ എയുമായ കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും.

ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- Advertisement -
Ad image

പ്രവാസി ക്ഷേമനിധിയുടെ വിവിധ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും ആശംസകള്‍ അറിയിക്കാനും അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി സുഹൃത്തുക്കളോട് സംഘാടക സമിതി അഭ്യര്‍ഥിച്ചു.

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍, ക്ഷേമ ബോര്‍ഡ് ഡയരക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി, സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, സംഘാടക സമിതി കണ്‍വീനര്‍ എ സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!