

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ ആഴ്ച കോവിഡ് രോഗബാധയില്‍ വര്‍ധനവ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 678 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 602 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 66 പേര്‍ യാത്ര ചെയ്ത് എത്തിയവരാണ്.

പ്രതിദിന ശരാശരി കോവിഡ് ബാധ 448 എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ യാത്ര ചെയ്‌തെത്തുന്നവര്‍ പ്രതിദിനം 44. നിലവില്‍ കോവിഡ് ബാധിച്ചവര്‍ 3690 പേരാണ്. ഇതോടെ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെ 376,149 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ശരാശരി രോഗമുക്തരാവുന്നവരുടെ എണ്ണം പ്രതിദിനം 345 എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ കോവിഡ് രോഗമുക്തരായവര്‍ 376,149 പേരാണ്.
നിലവില്‍ ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ ശരാശരി എണ്ണം 13 ആണ്. നിലവില്‍ 43 പേരാണ് ആശുപത്രിയില്‍ കോവിഡ് രോഗത്തിന് ചികിത്സയിലുള്ളത്.

