വിദൂര വിദ്യാഭ്യാസ കോഴ്‌സ് വിലക്ക് പിന്‍വലിക്കണം: കെ എ എം എ

Web Desk
1 Min Read

കൊച്ചി: യു ജി സി അംഗീകാരം ലഭിക്കാത്ത ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പേര് പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ ഇതര സര്‍വ്വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ വിദൂര വിദ്യാഭ്യാസ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം വിലക്കിക്കൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ എന്നിവര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.

city exchange

ഓപ്പണ്‍ സര്‍വകലാശാലക്ക് യു ജി സിയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബ്യൂറോയില്‍ നിന്ന് 2022- 23 അധ്യയന വര്‍ഷം മുതല്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ അറബിക്കിന് ബിരുദ കോഴ്‌സിന് മാത്രമാണ് അനുമതി തേടിയിട്ടുള്ളത്. അഫ്‌സലുല്‍ ഉലമാ കോഴ്‌സുകളും പി ജി കോഴ്‌സുകളും ഉള്‍പ്പെടുത്തിയിട്ടുമില്ല. വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളും ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കാതെ വരും.

നിലവില്‍ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ എല്ലാം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് കീഴില്‍ നടത്തുവാന്‍ അനുമതി ലഭ്യമാകുന്നത് വരെ വിദൂരവിദ്യാഭ്യാസ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ നിലവിലെ രീതിയില്‍ തുടരുവാന്‍ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!