Connect with us

Featured

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; അമീര്‍ കപ്പ് അല്‍ അറബിക്ക്

Published

on


ദോഹ: അമീര്‍ കപ്പ് കിരീടത്തിനുള്ള 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അല്‍ അറബി ചാമ്പ്യന്‍മാര്‍. അല്‍ സദ്ദിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അല്‍ അറബി തകര്‍ത്തത്.

അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കു മുമ്പില്‍ നടന്ന ഫൈനലില്‍ സിറിയന്‍ ഫോര്‍വേഡ് ഒമര്‍ അല്‍ സോമയുടെ ഇരട്ട ഗോളുകളാണ് അല്‍ അറബിക്ക് മേധാവിത്വം നേടാന്‍ സഹായിച്ചത്.

ഒന്‍പതാം തവണയാണ് അല്‍ അറബി കിരീടം ചൂടുന്നത്. 1992- 93ലാണ് അല്‍ അറബി അവസാനമായി കിരീടം നേടിയത്.

ഫൈനല്‍ കാണാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെത്തി. അമീറിന്റെ പേഴ്‌സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.


error: Content is protected !!