

പറവൂര്‍: തല പോയി തടി ദ്രവിച്ചു നിന്നിരുന്ന തെങ്ങ് ദേഹത്ത് വീണ് യുവതി മരിച്ചു.

എടവനക്കാട് ഒറ്റ മാളിയേക്കല്‍ തന്‍സീറിന്റെ ഭാര്യ സഫ്‌ന (28) ആണ് മരിച്ചത്.

വീടിന് സമീപത്തെ വളപ്പില്‍ നിന്നിരുന്ന തെങ്ങ് ആണ് വീണത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

