Featured
ബാഗേജ് ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ
മുംബൈ: എയര്‍ ഇന്ത്യ ബാഗേജ് ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്.
എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള തത്സമയ ലഗേജ് ട്രാക്കിംഗ് വിവരങ്ങളും സ്‌കെയിലബിള്‍ ക്ലൗഡ് ആപ്ലിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറും പ്രയോജനപ്പെടുത്തുന്നതിലൂടെ യാത്രയിലുടനീളം ബാഗേജിന്റെ വിവരങ്ങള്‍ അറിയുന്നതിലൂടെ ചെക്ക്-ഇന്‍ ബാഗുകളെ കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കാന്‍ സഹായിക്കും.
എയര്‍ലൈന്‍ ജീവനക്കാരുടെ ഇടപെടലുകളില്ലാതെ യാത്രക്കാര്‍ക്ക് നേരിട്ട് ഈ സൗകര്യം നല്‍കുന്ന ലോകത്തിലെ ചുരുക്കം ചില എയര്‍ലൈനുകളില്‍ ഒന്നാണ് എയര്‍ ഇന്ത്യയെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
യാത്രക്കാരുടെ ബാഗേജ് രസീതുകളിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ അവരുടെ ചെക്ക്-ഇന്‍ ബാഗുകള്‍ ട്രാക്ക് ചെയ്യാനാകും.
ട്രിപ്പ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ബാഗുകള്‍ ചെക്ക്-ഇന്‍ ചെയ്തതിന് ശേഷം മൊബൈല്‍ ആപ്പിലെ ‘മൈ ട്രിപ്‌സ്’ വിഭാഗത്തില്‍ വിവരങ്ങള്‍ ലഭ്യമാകും.