Featured
ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ലോകത്തിലെ മുന്‍നിര വിമാന ചരക്ക് കാരിയര്‍
ദോഹ: ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയുടെ എല്ലാ വിമാനങ്ങളും ബോയിംഗ് 777 എഫ് ഫ്‌ളീറ്റിലേക്ക് മാറി. 2023- 24ല്‍ ലോകത്തിലെ മുന്‍നിര എയര്‍ഫ്രൈറ്റ് കാരിയര്‍ എന്ന സ്ഥാനം ഖത്തര്‍ എയര്‍വെയ്‌സ് നിലനിര്‍ത്തി.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി എണ്ണവും മൂല്യവുമായി ബന്ധപ്പെട്ട് ശക്തമായ സ്ഥാനമാണ് നിലനിര്‍ത്തിയത്.
239 ബില്യന്‍ റിയാല്‍ വിലമതിക്കുന്ന 236ലധികം വിമാനങ്ങള്‍ ഓര്‍ഡറിലുണ്ട്. എയര്‍ലൈനിന്റെ ഫ്‌ളീറ്റും ശൃംഖലയും വളര്‍ന്നുകൊണ്ടേയിരിക്കുന്നു, ഭാവിയില്‍ കൂടുതല്‍ വിപുലീകരണത്തിനായി ഗ്രൂപ്പിനെ മികച്ചതാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ ആളുകളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റാന്‍ എയര്‍ലൈനെ പ്രാപ്തമാക്കുന്ന ആധുനിക ഇന്ധനക്ഷമതയുള്ള ഫ്‌ളീറ്റിന് ഖത്തര്‍ എയര്‍വേസ് പ്രശസ്തമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25-ലധികം കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കി ഗ്രൂപ്പ് ശേഖരം വിപുലീകരിച്ചു. ഇതില്‍ ഒമ്പത് ബോയിംഗ് 737 മാക്‌സ്- 8, അഞ്ച് എയര്‍ബസ് എ350- 1000, ഏഴ് ബോയിംഗ് 787- 9, മൂന്ന് ബോയിംഗ് 777-300ഇആര്‍, ഒരു ബോയിംഗ് 777- എഫ് എന്നിവ ഉള്‍പ്പെടുന്നു.