‘കാലവും നേരവും നമുക്കുവേണ്ടി മാറും…’; ‘വീരന്‍’ പാട്ടുമായി വേടന്‍; ശ്രദ്ധ നേടി ‘ചെക്ക് മേറ്റി’ലെ ആദ്യ ഗാനം

Web Desk
1 Min Read

കൊച്ചി: ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വഴികള്‍ മാറുന്നു ആരുണ്ടെതിരെ നില്‍ക്കാന്‍…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെന്‍സേഷനായ വേടന്‍ ആണ്. രതീഷ് ശേഖറാണ് സംഗീത സംവിധാനം. വെല്ലുവിളികളെ മറികടന്ന് വിജയ തീരമണിയാന്‍ ആസ്വാദക ഹൃദയങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഗാനം.

city exchange

ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ടീസറില്‍ നിന്ന് അറിയാനാകുന്നത്. പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഗാനരചന: ബി കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, ജോ പോള്‍, വിനായക് ശശികുമാര്‍, പശ്ചാത്തലസംഗീതം: റുസ്ലന്‍ പെരെഷിലോ, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!