ഗാസ സമാധാന പദ്ധതിയുടെ നടപ്പാക്കല്‍ വൈകുന്നു; ഉത്തരവാദി ഇസ്രായേലെന്ന് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഗാസ സമാധാന പദ്ധതിയുടെ നടപ്പാക്കല്‍ വൈകുന്നതിന് ഇസ്രായേലാണ് ഉത്തരവാദിയെന്ന് മധ്യസ്ഥരാജ്യമായ ഖത്തര്‍ ആരോപിച്ചു. ഹമാസ് ആയുധം വയ്ക്കാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം.

city exchange

ഗാസയില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് ഇസ്രായേല്‍ തയ്യാറാകാത്തതാണ് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നതെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

‘കരാറിന്റെ നടപ്പാക്കല്‍ ആരാണ് തടസ്സപ്പെടുത്തുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമായി അറിയാം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ പക്ഷത്തിനാണ്,’ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതും സമാധാന പദ്ധതിയുടെ നടപ്പാക്കല്‍ അട്ടിമറിക്കാനും സമാധാനപരമായ പരിഹാരങ്ങള്‍ തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!