രണ്ടാമതും തോറ്റ് ഇന്ത്യ

Web Desk
1 Min Read

ദുബൈ: ടി20 രണ്ടാം കളിയിലും പരാജയമറിഞ്ഞ് ഇന്ത്യ. ന്യൂസിലാന്റിനെതിരെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
സ്‌കോര്‍: ഇന്ത്യ- 20 ഓവറില്‍ ഏഴു വിക്കറ്റിന് 110. ന്യൂസിലാന്റ്: 14.3 ഓവറില്‍ രണ്ടു വിക്കറ്റിന് 111.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങങിയ ഇന്ത്യന്‍ താരങ്ങളെ കൃത്യമായ ഇടവേളകളില്‍ പവലിയനിലേക്ക് മടക്കിയ ന്യൂസിലാന്റ് ടീം ആദ്യ പകുതിയില്‍ തന്നെ മാനസിക ജയം സ്വന്തമാക്കിയിരുന്നു. കളിയിലൊരിടത്തും ഇന്ത്യന്‍ ടീം ആത്മവിശ്വാസം പ്രകടിപ്പിച്ചില്ല. അവസാന ഓവറുകളില്‍ ചെറുത്തു നിന്ന ജദേജയുടെ തകര്‍പ്പനടികളാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്.

city exchange

ഇന്ത്യയ്ക്കു വേണ്ടി കെ എല്‍ രാഹുല്‍ 16 പന്തില്‍ 18 റണ്‍സും ഇശാന്‍ കിശന്‍ എട്ട് പന്തില്‍ നാല് റണ്‍സും രോഹിത് ശര്‍മ 14 പന്തില്‍ 14 റണ്‍സും ക്യാപ്റ്റന്‍ വിരാട് കോലി 17 പന്തില്‍ ഒന്‍പത് റണ്‍സും ഋഷഭ് പന്ത് 19 പന്തില്‍ 12 റണ്‍സും മേടി. ഹര്‍ദ്ദിക് പാണ്ഡ്യ 24 പന്തില്‍ 23 റണ്‍സും ജദേജ 19 പന്തില്‍ 26 റണ്‍സും നേടി. അവസാനമിറങ്ങിയ ഷമി നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ കാഴ്ചക്കാരനായിരുന്നു.

ന്യൂസിലാന്റിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായി.
ന്യൂസിലാന്റ് പക്ഷത്ത് 35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സെടുത്ത ഡാരില്‍ മിച്ചെലാണ് കീവീസ് ജയം വേഗത്തിലാക്കിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചെലിനായി.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെ 33 റണ്‍സോടെ പുറത്താകാതെ നിന്നു. ഡെവോണ്‍ കോണ്‍വെ രണ്ടു റണ്‍സെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!