സുമേഷ് ആന്‍ഡ് രമേശ് തിയേറ്റര്‍ റിലീസ് നവംബര്‍ 26ന്

Web Desk
1 Min Read

കൊച്ചി: ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിംകുമാര്‍, പ്രവീണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമേഷ് ആന്‍ഡ് രമേശ് നവംബര്‍ 26ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അര്‍ജുന്‍ അശോകന്‍, രാജീവ് പിള്ള എന്നിവരും പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം നവാഗതനായ സനൂപ് തൈക്കൂടമാണ് സംവിധാനം നിര്‍വഹിക്കുന്നത്.

city exchange

വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന കൈകാര്യം ചെയ്തിരിക്കുന്നു. ആല്‍ബിയാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ്‌സ് ഷലീല്‍ അസീസ്, ഷിബു. യാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

ദേവികകൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് അയൂബ് ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കോഴിക്കോട്. ആര്‍ട്ട് ജിത്തു സെബാസ്റ്റ്യന്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. ത്രില്‍സ് പി സി. ഗാനരചന വിനായക് ശശികുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയരാജ് രാഘവന്‍. കോസ്റ്റ്യൂമര്‍ വീണ സ്വമന്തക്, അസോസിയേറ്റ് ഡയറക്ടര്‍ ബിനു കെ നാരായണന്‍, സ്റ്റില്‍സ് നന്ദ ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ട്ടോകര്‍പസ്സ്, പി ആര്‍ ഒ വാഴൂര്‍ ജോസ്, വാര്‍ത്താപ്രചരണം എം കെ ഷെജിന്‍ ആലപ്പുഴ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!