

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിക്ക് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഫോണ്‍ കോള്‍ ലഭിച്ചു.

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സ്ഥിതിഗതികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സംഘര്‍ഷം കുറയ്ക്കല്‍, വെടിനിര്‍ത്തല്‍ എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ഗാസ മുനമ്പിലെ പലസ്തീനികള്‍ക്ക് തുടര്‍ന്നും സഹായം നല്‍കുന്നത് ഉറപ്പാക്കുന്നതിനും വടക്കന്‍ സ്ട്രിപ്പില്‍ എത്തുന്നതുവരെ ദുരിതാശ്വാസ സംഘങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനും സുസ്ഥിരമായ മാനുഷിക ഇടനാഴികള്‍ തുറക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
