Community
മയൂഖ രഘുനാഥിന് മികച്ച വിജയം
ദോഹ: യുവകലാ സാഹിതി ഖത്തര്‍ ബാലവേദി കണ്‍വീനറും യുവകലാസാഹിതി വൈസ് പ്രസിഡന്റുമായ രഘുനാഥിന്റെ മകള്‍ക്ക് സി ബി എസ് ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം.
പയ്യന്നൂര്‍ ചിന്മയ വിദ്യാലയത്തില്‍ നിന്നും 98.2 ശതമാനം മാര്‍ക്കോടെയാണ് രഘുനാഥിന്റെ മകള്‍ മയൂഖ രഘുനാഥ് വിജയിച്ചത്. സ്‌കൂളിലെ ഏറ്റവും മികച്ച തലത്തില്‍ രണ്ടാം സ്ഥാനത്താണ് മയൂഖയുടെ വിജയം.