ചാന്‍സലറുടെ തീരുമാനം നിയമാനുസൃതമാവണമെന്ന് ഹൈക്കോടതി

Web Desk
1 Min Read

കൊച്ചി: സര്‍വകലാശാലയുടെ കാര്യങ്ങളില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കാണ് പരമാധികാരമെങ്കിലും തീരുമാനങ്ങള്‍ നിയമാനുസൃതം മാത്രമേ എടുക്കാവുവെന്ന് ഹൈക്കോടതി. കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ചാന്‍സലറുടെ നടപടിക്കെതിരെയാണ് കോടതി പ്രതികരിച്ചത്.

city exchange

ചാന്‍സലര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലര്‍മാരുടെ വിശദീകരണം കേള്‍ക്കാതെ അവരുടെ രാജി ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വൈസ് ചാന്‍സലര്‍മാര്‍മാര്‍ക്ക് വിശദീകരണം നല്‍കാനും വി സിമാരുടെ ഭാഗം കേള്‍ക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കല്‍ നോട്ടീസില്‍ ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. നിയമപരമായി മാത്രമേ വി സിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയൂ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!