വിദ്യാര്‍ഥി പ്രതിഭകളെ ആദരിച്ചു

Web Desk
2 Min Read

നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥി പ്രതിഭകളെ ആദരിച്ചപ്പോള്‍

കൊച്ചി: നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എല്‍ എസ് എസ്, യു എസ് എസ് അടക്കമുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അസംബ്ലിയില്‍ ആദരിച്ചു.

city exchange

ദിയ പ്രഭ, ഫിദ അഷ്‌റഫ്, അധീന്‍ എന്‍ എ, അഭിനന്ദന, ദുര്‍ഗ്ഗ, ഫാത്തിമ സുനൂറിന്‍, ശിവാമി ദേവസ്യ എന്നിവര്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പും ആല്‍ഡ്രിന്‍ ബ്ലിസ്, സായി മാധവ് എന്നിവര്‍ക്ക് യു എസ് എസും ലഭിച്ചു.

അമൃതോത്സവത്തിന്റെ ഭാഗമായി ഇടപ്പള്ളി യു ആര്‍ സി നടത്തിയ ദേശഭക്തി ഗാന മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളേയും ആദരിച്ചു. അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ ജില്ലാ തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഖദീജത്ത് മിസ്രിയ (കാലിഗ്രാഫി), നഫീസത്തുല്‍ മിസ്രിയ (പോസ്റ്റര്‍ ഡിസൈനിങ്ങ്), മുഹമ്മദ് അബൂബക്കര്‍ (കളറിങ്ങ്) എന്നിവരേയും ആദരിച്ചു.

- Advertisement -
Ad image

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഉപജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ തവക്കുല്‍ റഹ്മാന്‍ ഫാത്തിമയേയും ആദരിച്ചു.

രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ച നിരഞ്ജന്‍, ഗൗതം ഋഷി, സദയ എന്നിവരേയും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

വിദ്യാലയത്തില്‍ എസ് എസ് എല്‍ എസി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയതിനൊപ്പം 17 ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും മുമ്പ് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് ഏറെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാലയമായി നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാറിയെന്നും അതിന് പിന്നില്‍ അര്‍പ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന അധ്യാപകരും സഹായ സഹകരണങ്ങളുമായി നിറഞ്ഞ് നില്‍ക്കുന്ന ജനപ്രതിനിധികളും പി ടി എയുമാണെന്ന് പ്രധാനാധ്യാപിക ബിന്ദു കെ പറഞ്ഞു.

പ്രി- പ്രൈമറി മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ ഇംഗ്ലീഷ്- മലയാളം മീഡിയത്തിലായി അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ട ഈ സമയത്ത് കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുവാനുള്ള അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്നും പ്രധാനാധ്യപിക ഓര്‍മ്മപ്പെടുത്തി. എലിസബത്ത് കെ എസ്, മാഹിന്‍ ബാഖവി, നവീന്‍ പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!