സീനത്ത് ഗ്രൂപ്പിന്റെ ഹാപ്പിനസ് മാള്‍ ലോഞ്ചിങ്ങ് ദുബൈയില്‍

Web Desk
1 Min Read

ദുബൈ:

city exchange

വസ്ത്ര വ്യാപാരരംഗത്ത് പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള റഷീദ് സീനത്ത് ഗ്രൂപ്പിന്റെ R ‘n zee ഹാപ്പിനസ് മാള്‍ പ്രൊജക്ട് ലോഞ്ച് ദുബൈയില്‍ നടന്നു. മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനമാണ് ദുബൈ അല്‍ബര്‍ഷ പൊലിസ് മേധാവി ക്യാപ്റ്റന്‍ ഉമര്‍ മുഹമ്മദ് സുബൈര്‍ മര്‍സൂഖി നിര്‍വഹിച്ചത്. ദേര ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സീനത്ത് റഷീദ് പ്രൊജക്ട് വിവരണം നടത്തി.അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായാണ് ഹാപ്പിനസ് മാള്‍ പ്രവര്‍ത്തിക്കുക. ഒരു ലക്ഷം ചതുരശ്ര അടിയില്‍ ഒരുങ്ങുന്നതാണ് മാള്‍. വിവിധ വിഭാഗങ്ങളിലുള്ള വിപണനകേന്ദ്രങ്ങളാണ് മാളിലെ പ്രധാന ആകര്‍ഷണം.ബ്രാന്‍ഡഡ് റെഡിമെയ്ഡ് ഷോറൂം, വെഡിംഗ് ഫാഷന്‍ സ്റ്റോര്‍,ബ്രൈഡല്‍ ഡിസൈനര്‍ സ്റ്റുഡിയോ,റിലയന്‍സ് ഫ്രഷ് ബ്രാന്റഡ് സ്റ്റോര്‍,ഫുഡ് കോര്‍ട്ടുകള്‍,ഫാന്‍സി ആന്റ് ഫൂട്ട് വെയര്‍, ഗെയിം സോണ്‍, ബ്രൈഡ് ആന്റ് ഗ്രൂം മീറ്റിംഗ് പോയിന്റ്,
മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ മാളിനെ ശ്രദ്ധേയമാക്കും. 35 കോടി രൂപയുടെ നിക്ഷേപമാണ് മാളിനായി ലക്ഷ്യം വെക്കുന്നത്. വിദേശത്തു നിന്നുള്‍പ്പെടെ ഓഹരികള്‍ സ്വീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. വാര്‍ത്താ സമ്മേളനത്തില്‍ റഷീദ് സീനത്ത് ഗ്രൂപ്പചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സീനത്ത് റഷീദ്,
സയ്യിദ് സൈനുല്‍ ആബിദ് മുശൈഖ് തങ്ങള്‍,റഷീദ് സീനത്ത് ഗ്രൂപ്പ്
ഡയരക്ടര്‍മാരായ എ.പി. ആസിഫ് മൊയ്തീന്‍, പി.എം.ആര്‍ റഹ്‌മാന്‍
പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!