

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹസം മെബൈരിക് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. മുഹമ്മദ് കബീറിന്റെ ഭാര്യ റംല മുഹമ്മദ് കബീര്‍ (53) ഖത്തറില്‍ നിര്യാതയായി. മലപ്പുറം പാങ് ചേണ്ടി സ്വദേശിയാണ്.

മക്കള്‍: ഡോ. സാദിഖ്, ഷാഹിദ് അഹമ്മദ് (എലഗെന്‍ഷ്യ പവര്‍ ഇന്റര്‍നാഷണല്‍), സാജിദ് (ഗള്‍ഫാര്‍ ഖത്തര്‍), സഫ മുക്താര്‍, ഷഹീബ് അഹമ്മദ് (ലണ്ടന്‍).

ഞായറാഴ്ച രാത്രി ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കെ എം സി സി അല്‍ ഇഹ്‌സാന്‍ കമ്മിറ്റി അറിയിച്ചു.
