

കോഴിക്കോട്: ബേപ്പൂരിലെ കരവിരുത് ഉപയോഗിച്ച് നിര്‍മിച്ച മറ്റെരു ഉരു കൂടി കടല്‍ കടന്നു. ഖത്തറിലെ രാജകുടുംബത്തിനായി പുതുതായി നിര്‍മ്മിച്ച എം എസ് വി ബുര്‍ഹാന്‍ എന്ന ഉരുവാണ് ചാലിയാറിന്റെ ഓരത്തുകൂടെ ഖത്തറിലേക്ക് പുറപ്പെട്ടത്.

ഏതാനും ദിവസമായി ഉരു നീറ്റിലിറക്കിയിട്ടെങ്കിലും ഐ പി ഒ നമ്പര്‍ കിട്ടാത്തതിനാല്‍ പുറപ്പെടാന്‍ സാധിക്കാതിരിക്കുകയായിരുന്നു. കഴിഞ്ഞ 100 വര്‍ഷമായ ബേപ്പൂര്‍ ആസ്ഥാനമായുള്ള തച്ചു തൊഴിലാളികളുടെ ചരിത്രപരവും പാരമ്പര്യവുമാണ് ഈ വര്‍ഷത്തെ ആദ്യ ഉരു കൂടി കടല്‍ കടന്നതോടെ വീണ്ടും 2022ലെ പത്തേമാരിയുടെ ചരിത്ര ഭൂപടത്തില്‍ ഇടം നേടിയത്.


തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അമിതാഭ് കുമാര്‍, ക്യാപ്റ്റന്‍ ജയകുമാര്‍, കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫ്, കോഴിക്കോട് ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ഡി ജി എഫ് ടി തുടങ്ങിയവര്‍ ‘ബുര്‍ഹാന്‍’ എന്ന് പേരിട്ടിരിക്കുന്ന ഉരുവിന്റെ സുഗമമായ കപ്പലോട്ടത്തിനായി ഏറെ സഹായങ്ങള്‍ നല്കിയതായി ഉരു നിര്‍മിച്ച കമ്പനി ഉടമസ്ഥന്‍ പി ഒ ഹാഷിം പറഞ്ഞു.
ഉരു പുറത്തിറക്കല്‍ ചടങ്ങില്‍ മുന്‍ഷിദ് അലി, പ്രകാശ് ഗുപ്തന്‍, അശ്വിനി പ്രതാപ്, ജിഷ, പി ഒ ഹാഷിം എന്നിവര്‍ സന്നിഹിതരായിരുന്നു.

