ട്രൂത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ സമദിന്റെ സഹോദരന്‍ വിവാഹിതനായി

Web Desk
1 Min Read

തൃശൂര്‍: ഓവര്‍സീസ് സിനിമാ വിതരണ കമ്പനി ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദിന്റെ സഹോദരന്‍ സഅദ് അബ്ദുല്‍ റഷീദ് വിവാഹിതനായി. കുന്ദംകുളം സ്വദേശിനി സഫയാണ് വധു.

city exchange

ഹയാത്ത് റീജന്‍സിയില്‍ നടന്ന വിവാഹ വിരുന്നില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി, ബിബിന്‍ ജോര്‍ജ്ജ്, ആദില്‍ ഇബ്രാഹിം, രാജേഷ് കേശവന്‍, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ജോബി ജോര്‍ജ്ജ്, ജോര്‍ജ് എസ് മമ്മൂട്ടി, നോബിള്‍ ജേക്കബ് തുടങ്ങിയവരും നിരവധി സിനിമാ പിന്നണി പ്രവര്‍ത്തകരും പങ്കെടുത്തു.

രണ്ടു വര്‍ഷം മുമ്പ് സിനിമാ വിതരണ മേഖലയില്‍ കടന്ന ട്രൂത്ത് ഗ്ലോബല്‍ ഗ്രൂപ്പ് മലയാളത്തിന് പുറമേ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണം നിര്‍വഹിച്ചിട്ടുണ്ട്. ഖത്തര്‍, ദുബൈ മേഖലയിലെ സിനിമാ വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ് ഖത്തറിലെ റിയല്‍ എസ്റ്റേറ്റ്, ആതിഥേയ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ട്രൂത്ത് ഗ്രൂപ്പിന്റെ മേധാവിയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!